2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

മലബാറിന്റെ സ്വപ്നപദ്ധതി;ആശയും ആശങ്കയും



ഒരു ദേശത്തിന്റെ മുഴുവന്‍ കടലെടുത്തെന്നു കരുതിയ സ്വപ്നങ്ങളുടെ ആകെത്തുകയായ ചമ്രവട്ടംപദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും ത്വരിതഗതിയില്‍ തുടങ്ങിയിരിക്കുകയാണല്ലോ ; ഈ സാഹചര്യത്തില്‍ പദ്ധതിയുടെ പിന്നിട്ട നാള്‍വഴികളെക്കുറിച്ചും വരാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുകയാണ് ഈ പോസ്റ്റിലൂടെ .ഒപ്പം പദ്ധതിക്ക് വേണ്ടി കാത്തിരുന്ന ജനങ്ങളുടെ മടുപ്പും ,മുഷിപ്പും ,ആശങ്കയും ,ഉള്ത്തുടിപ്പും പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു എളിയശ്രമവും.


അര്‍ദ്ധരാത്രിയില്‍ ഒരുനാള്‍ സൂര്യനുദിച്ചെന്നുകേട്ടാല്‍ ഇവിടുത്തുകാരില്‍ അത് വിശ്വസിക്കാന്‍ ഒരുപക്ഷെ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന്തോന്നുന്നില്ല ;എന്നാല്‍ ഒരുപാടു തവണ കണ്ടും കേട്ടുംതഴമ്പിച്ച ചമ്രവട്ടം പദ്ധതി യാധാര്ത്യമാകുന്നെന്നു കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ ഇവിടുത്തുകാര്‍ നന്നേ പാടുപെടുകയാണ് . മുഖ്യമന്ത്രിയും മറ്റു മന്ത്രി പരിവാരങ്ങളും പങ്കെടുത്ത് നടത്തിയ പ്രവര്‍ത്തനോത്ഘാടനം കഴിഞ്ഞിട്ടും ,പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരവേകത്തില്‍ മുന്നോട്ടുഗമിക്കുമ്പോഴും പ്രദേശത്തുകാരുടെ മുഖത്ത്‌ ഇതൊക്കെ എത്ര കണ്ടതാണെന്നുള്ള ഒരു ഭാവം .അല്ലെങ്കില്‍ കാത്തിരുന്നു കാണാം എന്നഒരു അലക്ഷ്യമായ മറുപടി .

കാലങ്ങളായുള്ള കാത്തിരിപ്പിന്റെ പര്യവസാനം ലഭിക്കുന്ന ഈ ശുഭവര്‍ത്തമാനം ഗുണഭോക്താക്കളെ ഒന്നടങ്കം ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിക്കേണ്‍ടതായിരുന്നു ;എന്നാല്‍ പ്രദേശത്തു നടക്കുന്ന മറ്റുപല ആഘോഷങ്ങളെയും പോലെ ഒരു ആഘോഷം കൂടി കടന്നുപോയതൊ്ഴിച്ചാല് പ്രത്യേകിച്ചൊരു ഭാവമാറ്റവും ഇവരില്‍ പ്രകടമാല്ലെന്നതാണ് യാഥാര്‍ത്ഥ്യം .

ഇതില്നിന്നൊരുകാര്യം സുവ്യക്തമാണ് . നൂറ്റാണ്‍ടു കടന്ന പ്രതീക്ഷകളുടെ ഈ സ്വപ്നപദ്ധതി ഇവരില്‍ അത്രമാത്രം മുഷിപ്പാണ് അവശേഷിപ്പിച്ചിരിക്കുന്നത് .ഈ ബഹുമുഖപദ്ധതി പൂര്‍ണമായും യാഥാര്ത്ഥ്യമായികണ്കുളിര്‍ക്കെ കണ്ടെങ്കില്‍മാത്രമെ ഈ കണ്ടതും കേട്ടതുമൊന്നും സ്വപ്നമാല്ലെന്നുള്ള ബോധം ഇവരില്‍ ഉളവാക്കിയെക്കൂ .അതാണ്‌ ചമ്രവട്ടം പദ്ധതിയുടെ കഴിഞ്ഞകാല നാള്‍വഴികളില്‍ ഇവര്‍ പഠിച്ച പാഠം .

ഭരണാനുമതിയും സാങ്കെതികാനുമതിയും എന്തിനേറെ ഈയടുത്ത് നടന്നപോലെയുള്ള പ്രവര്ത്തനോത്ഘാടനങ്ങള് വരെ പലതവണ നടത്തിയിട്ടും എങ്ങും എത്താതെ കടലാസുകെട്ടുകളില്‍ കാലങ്ങളായി ഉറങ്ങിക്കിടന്ന ഇതുപോലൊരു പദ്ധതി കേരളത്തിന്‍റെ ചരിത്രത്തില്‍ മറ്റൊന്ന് കാണുക പ്രയാസമാണ് .

ചമ്രവട്ടം പദ്ധതിയുടെ കൊട്ടി ഘോഷങ്ങള്‍ നടക്കുമ്പോള്‍പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത പല പദ്ധതികളും ഇതിനകം തന്നെ ഭാരതപ്പുഴക്ക് കുറുകെ യാധാര്ത്യമായത് യാദൃശ്ചികതയുടെ മറ്റൊരു കാണാക്കാഴ്ച്ചയായിമാറി .




ഈ പദ്ധതിയുടെ മാത്രം പേരില്‍ വോട്ടുവാങ്ങി അന്തപ്പുരങ്ങളില്‍ പരിലസിച്ച നിരവധി ജനപ്രതിനിധികള്‍ പിന്നീട് ഈയൊരൊറ്റക്കാര്യത്തില് മൌനവ്രതത്തിലായി .എങ്കിലും പ്രതീക്ഷ കയ് വെടിയാതെ തങ്ങളുടെ സ്വപ്നപദ്ധതിയുടെ പേരുപറഞ്ഞു വരുന്നവരെയൊക്കെ പ്രദേശത്തുകാര്‍ കയ്യയഞ്ഞു സഹായിച്ചുകൊണ്ടേയിരുന്നു. ജനങ്ങളുടെ ഈ സഹായത്തിനു പ്രത്യുപകാരമായി ഇവര്‍ തിരികെനല്‍കിയതോ പ്രവര്ത്തനോദ്ഘാടനങ്ങളെന്നപെരില് ചില ആഘോഷങ്ങള്‍ .കൂടാതെ പ്രോജെക്റ്റ്‌ ഓഫീസ്‌ എന്നപേരില്‍ നോക്കുകുത്തികളായി നില്ക്കുന്ന കോടികള്‍ മുടക്കിനിര്‍മ്മിച്ച കുറെ കെട്ടിടങ്ങളും മാത്രം .(പദ്ധതിയുടെ പുനര്‍ജ്ജീവനത്തോടെ പ്രോജെക്റ്റ്‌ ഓഫീസ്‌പരിസരം ഇപ്പോള്‍ ഏറെക്കുറെ സജ്ജീവമാണ് )


പദ്ധതി യാധാര്ത്യമാകുന്നതിലുണ്ടായ കാലതാമസം മൂലം കോടികളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ പദ്ധതിയുടെ ഗുണഫലത്തെയും ഒരു ഭാകത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ജീവകുലത്തിന്റെ ആവാസവ്യവസ്ഥിതിക്ക് ആക്കം കൂട്ടിയിരുന്ന കൃഷിയിടങ്ങള്‍ അകാലച്ചരമമടഞ്ഞതാണ് പദ്ധതിയുടെ നേര്‍ക്കുനീട്ടുന്ന പ്രധാനചോദ്യം .സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന കോള്‍നിലങ്ങള്‍ ഉള്ള സ്ഥലമായിരുന്നു ചമ്രവട്ടം പദ്ധതിപ്രദേശം . മഴ കുറഞ്ഞതും ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ്ഹൌസ്‌ സംവിധാനങ്ങള്‍ അപര്യാപ്തമായതും മൂലം ജലലഭ്യതയില്ലാതായതിനാല് വയലുകള്‍ മിക്കതും കൊണ്ഗ്രീറ്റ്‌സൌധങ്ങള്‍ക്കും മറ്റും വേണ്ടി നികത്തപ്പെടുകയായിരുന്നു.ഒരുകാലത്ത് എങ്ങുനോക്കിയാലും കൊയ്ത്തുപാട്ടിന്റെ ആരവങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്ന ഇവിടം ഇപ്പോള്‍ ഒരു നെല്‍ക്കതിര്‍ കാണുകതന്നെ പ്രയാസമാണ്.ഇതര രംഗങ്ങളിലൊക്കെ പദ്ധതിമൂലം കുതിച്ചുചാട്ടമുണ്ടാകുമെങ്കിലും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുകാലത്ത് ഉരുത്തിരിഞ്ഞ ആശയമായിരുന്നു ചമ്രവട്ടം പദ്ധതി . ഇതര രംഗങ്ങളിലെ വികസനം കുറച്ചു കാനുന്നില്ലെന്കിലും ഇപ്പറഞ്ഞവിടവ് എക്കാലത്തും നികത്തപ്പെടാതെതന്നെ അവശേഷിക്കും.കഴിഞ്ഞകാലങ്ങളില്‍ പദ്ധതിക്ക് ഫലം കാണാനാകുമായിരുന്നെന്കില് നികത്തെപ്പെട്ട വയലേലെകളെ സംരഖ്ഷിച്ചു നിര്‍ത്താനാകുമായിരുന്നു എന്നതിന് പുറമെ നല്ലൊരു തുക സര്‍ക്കാര്‍ ഖജനാവിന് മുതല്‍ ക്കൂട്ടാകുകയും ചെയ്യുമായിരുന്നു.

എണ്പത്തിമൂന്നില് തയ്യാറാക്കിയ പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പതിനാറു കോടിയായിരുന്നു മതിപ്പു ചെലവ് ;എന്നാല്‍ ഇപ്പോള്‍ ഇതിന്റെ അടങ്കല്‍ തുക പത്തിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നു.നൂറു കോടി രൂപയോളം സര്‍ക്കാരിന് നഷ്ടം .കാലാന്തരങ്ങളില്‍ അസംസ്കൃത വസ്തുക്കല്‍ക്കുണ്ടായ വിലവര്‍ദ്ധനയാണ് പ്രധാനമായും ഇവിടെ പ്രതിഫലിച്ച്ചത്. പ്രമാദമായ ലാവ്ലിന്‍ ഇടപാടില്‍ ഉണ്ടായ നഷ്ടത്തോളം വരില്ലെന്നോര്‍ത്തു തല്‍ക്കാലം സമാധാനിക്കാം . അനിയന്ത്രിതമായ മണലെടുപ്പ് മൂലം ഒഴുക്ക് നിലക്കുകയും മേല്മണ്ണ്പാടെ നഷ്ടമായത് മൂലം ജലസംഭരണശേഷി ഇല്ലാതാകുകയും ചെയ്തപുഴയില്‍ എത്രകണ്ടു ഇനിഎത്രകണ്ട് ജലംസംഭരിക്കാന്‍ കഴിയുമെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഏറെ വയ്കിയെന്കിലും പരിമിതിയുടെ കെട്ടുപാടുകളില്‍നിന്നു യാധാര്ത്യത്തിന്റെ പകല്‍ വെളിച്ചത്തിലേക്ക് ചമ്രവട്ടം പദ്ധതിയെ കയ്പിടിച്ചുയര്‍ത്തിയ അണിയറയിലെ അമരക്കാര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. സാധാരണ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വ്യതിരിക്തമായി പറഞ്ഞ സമയത്തിനകംതന്നെ യാഥാറ്തഥ്യമായാല് അതിന്റെ ക്രെടിറ്റ്‌ മുഴുവനും അവരുടെ പേരില്‍ തങ്കലിപികളാല്‍ തുന്നിച്ചെര്‍ക്കുകയും ചെയ്യാം .

പിന്നിട്ട നാൾവഴികൾ
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഏഴില്‍ അന്നത്തെ മതിരാശിസര്ക്കാരിന്ടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോക്ടര്‍ സുബ്ബരായ്യ ഇവിടെ സന്തര്‍ശനം നടത്തിയപ്പോള്‍ നാട്ടുകാര്‍ ചമ്രവട്ടം പദ്ധതിക്ക് വേണ്ടി അദ്ദേഹത്തിന്‌ നിവേതനം നല്കി .ഇതോടെയാണ് കാലങ്ങളായി പ്രദേശത്തുകാരുടെ മനസ്സില്‍ മാത്രം കാത്തുസൂക്ഷിച്ചിരുന്ന ചമ്രവട്ടം പദ്ധതി എന്ന "മലബാറിന്റെസ്വപ്നപദ്ധതി‌ "അധികൃതതലങ്ങളില്‍ ചര്‍ച്ച്ചയാകുന്നത്. പിന്നീട് മലയാളി മന്ത്രിസഭാംഗമായിരുന്ന കെ.പി കേശവ മേനോന്‍ കെ.കേളപ്പന്‍ തുടങ്ങിയവര്‍ ഇക്കാര്യം മദിരാശിസര്ക്കാരില് സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി വിവിധ തലങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് ഇതു വിധേയമായി .

പദ്ധതി എത്രയുംപെട്ടെന്ന് വെളിച്ചം കാണാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നത് നീണ്ട ദാശാബ്ദ്ദങ്ങള്‍.
ദീര്‍ഘകാലമായി കടലാസില്‍ ഉറക്കത്തിലാണ്ട പദ്ധതി എന്പത്തിനാലില്‍ യു ഡി എഫിന്റെ ഭരണകാലത്താണ് ആദ്യത്തെ തറക്കല്ലിടല്‍ രൂപത്തില്‍ പുഴയില്‍ എത്തിയത്.റഗുലേറ്ററ് കം ബ്രിട്ജിനും പ്രോജെക്റ്റ്‌ ഓഫീസിനും ഒരേ ദിവസമാണ്‌ തറക്കല്ലിട്ടത് .ഇതില്‍ ഭാരതപ്പുഴയോരത്തെ വഴിയോര വിനോദസന്ചാരകേന്ദ്രം കണക്കെ ഈശ്വരമങ്ങലത്ത് പണിത പത്തോളം ഓഫിസ്‌ കെട്ടിടങ്ങള്‍ക്ക് മാത്രം ജീവന്‍ലഭിച്ചു .യഥാര്‍ത്ഥ പദ്ധതി വീണ്ടും കടലാസിലേക്ക് തന്നെ മടങ്ങി .

പിന്നീട് തൊണ്ണൂറ്റി ഒന്‍പതില്‍ എല്‍ ഡി എഫ്‌ മന്ത്രിസഭയുടെ കാലത്ത് പദ്ധതിക്ക് ഭരണാനുമതിയും സാങ്കെതികാനുമതിയും ലഭിച്ചതോടെ രണ്ടാം തറക്കല്ലിടല്‍ മാമാന്കവും ചമ്രവട്ടത്ത് കേന്കെമമായി നടത്തി . എന്നാല്‍ ഈ സര്‍ക്കാരിന് ഭരണമാറ്റം വന്നതോടെ പദ്ധതി എവിടെയുമേത്താതെഒടുങ്ങി. ഇതേത്തുടര്‍ന്ന് വന്ന യു ഡി എഫ്‌ സര്ക്കാരിന്റെ അവസാന വര്‍ഷ പത്തിന അതിവേഗപദ്ധതികളില്‍ ചമ്രവട്ടംപദ്ധതിക്കും സ്ഥാനംലഭിച്ചു. രഗുലെടര്‍ കം ബ്രിഡ്ജ് എന്നത് ചെലവു ചുരുക്കി ബാരേജ്‌ കം ബ്രിഡ്ജ് ആക്കി നിര്‍മ്മിക്കാനായിരുന്നു യു ഡി എഫ്‌ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നത് .ഈ പദ്ധതിക്ക് പ്രതീക്ഷിത ഫലം ലഭിക്കില്ലെന്ന് കാണിച്ചു നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു .ഈ എതിര്‍പ്പും പൊടുന്നനെയുണ്ടായ ഭരണമാറ്റവും പദ്ധതിപ്രതീക്ഷകളെ വീണ്ടും തകിടം മറിച്ചു .ഇതിന് ശേഷംവന്ന അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ തുടക്കത്തിലെ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് പദ്ധതിയുടെ യഥാര്ത്ഥ ഉദയത്തിനു വഴിയൊരുക്കിയത് .


ഈ സര്‍ക്കാര്‍ പദ്ധതിയെ ക്കുറിച്ച് പഠിക്കാന് ഒരു ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കുകയാണ് ആദ്യമായി ചെയ്തത്.രഗുലെടര്‍ കം ബ്രിഡ്ജ് പദ്ധതി തന്നെയാണ് ഇവിടെ അഭികാമ്യംഎന്ന് ഈ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇതിന് വേണ്ടി ചര്‍ച്ചകള്‍പുരോകമിക്കുകയായിരുന്നു.
നബാര്ടിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയാണ് പദ്ധത്ക്ക് തുക കണ്ടെത്തിയിട്ടുള്ളത് .രണ്ടു വര്‍ഷത്തിനകം തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ഉതകുന്ന തരത്തിലാണ് പ്രവൃത്തികള്‍ ഇപ്പോള്‍ പുരോകമിക്കുന്നത്.

പദ്ധതിയുടെ നേട്ടങ്ങള്‍ ;

മലബാറിന്റെ സ്വപ്നപദ്ധതി പേരു പോലെത്തന്നെ വികസനരംഗത്ത് സ്വപ്നസമാനമായ കുതിച്ചു ചാട്ടത്തിനാണ് വഴി തുറക്കുന്നത്. പദ്ധതി യാധാര്ത്യമാകുന്നത്തോടെ കാലങ്ങളായുള്ള നാട്ടുകാരുടെ മുറവിളി അവസാനിക്കുമെന്നതിനു പുറമെ അവരുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരവുമാകുകയാണ്.മലബാറിന് പ്രത്യക്ഷത്തിലും കേരളത്തിനുമൊത്തം പരോക്ഷമായും ഗുണം ലഭിക്കുന്നതാണ് ചമ്രവട്ടം പദ്ധതി.
ജലലഭ്യത;

പ്രദേശത്തു എക്കാലത്തും ജലലഭ്യത ഉറപ്പു വരുത്തും എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നു .കഴിഞ്ഞകാലഅനുഭവങ്ങളില്‍ നിളയോരനിവാസികള്‍ക്ക് ജലക്ഷാമത്തിന്റെ കഥകള്‍ കെട്ട് കേള്‍വി ആയിരുന്നെങ്കില്‍ ഇന്നു അക്കഥയൊക്കെ മാറി .ഒഴുക്ക് നിലച്ച നിളയുടെ പരിദേവനങ്ങളാണ് ഇന്നു ഉച്ചത്തില്‍ ഉയര്ന്നു കേള്‍ക്കുന്നത്.

സര്‍ക്കാര്‍ ജലവിതരണത്തിനായി പുഴയില്‍ കുഴിച്ച കിണറുകള്‍ പോലും വറ്റിവരളുന്ന അവസ്ഥ . കുടിവെള്ളത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വേനല്‍ കനക്കുമ്പോള് കുടിവെള്ളം കിട്ടാക്കനിയാകുക പതിവാണ്.നിളാനദിയിലെ ഊറി വരുന്ന ജലസംബത്തിനെ അറബിക്കടലിന്റെ പൂമുഖത്ത് തളച്ചിടുകവഴി ശുദ്ധജലക്ഷാമം പ്രദേശത്തു എന്നെന്നേക്കുമായി പരിഹരിക്കപ്പെടുകയാണ് .

തിരൂര്‍ ,പൊന്നാനി,ഗുരുവായൂര്‍,കുന്നം കുളം, എന്നീ നഗരസഭകളിലെയും മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലെ മുപ്പതോളം പഞ്ജായത്തുകളിലെയുംജനങ്ങള്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ചമ്രവട്ടം പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്.
ഗതാഗതം;

ഗതാഗത രംഗത്ത് മാത്രം സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം നോക്കിയാല്‍ത്തന്നെ ചമ്രവട്ടം പദ്ധതി ഫലത്തില്‍ നൂറു മേനി കൊയ്യുമെന്നതില്‍ തര്‍ക്കമില്ല.



പാലം മൂലം തിരൂര്‍-പൊന്നാനി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുകവഴി ഇരു ഭാഗത്തേക്കും റോഡ്‌ മാര്ഗ്ഗമുള്ള ദൂരം നാല്‍പ്പതു കിലോമീടറോളം കുറയും.കോഴിക്കോട്‌ -തൃശൂര്‍ റൂട്ടില്‍ ഇത്രയും ദൂരം കുറയുക എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ ബഹുമതി തന്നെയാണ്.നൂറ്റാണ്ടുകളായി കടത്തുതോണി മാത്രമാണ് തിരൂര്‍ -പൊന്നാനി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗ്ഗം.അറബിക്കടലിലെ അലമാലകള്‍ മുറിച്ചു കടന്നുള്ള അഴിക്കടവ്,പുറത്തൂര്‍ പള്ളിക്കടവ്,ചമ്രവട്ടം കടവ് എന്നീ ഇവിടങ്ങളിലെ തോണിയാത്രകള്ക്ക് നിരവധി അപകടങ്ങളുടെ കഥകള്‍ പറയാനുണ്ട്.അഴിക്കടവില്‍ ജന്കാര്‍ സര്‍വീസ്‌ ആരംഭിച്ചെങ്കിലും ഇതിന് കേടുപാടുകള്‍ വരിക പതിവായതിനാല്‍ ഇപ്പോഴും പലപ്പോഴും അപകടം പിടിച്ചകടവ് യാത്രതന്നെയാണ് നാട്ടുകാരുടെ ശരണം .ചമ്രവട്ടം പദ്ധതിയുടെ പുനര്‍ജീവനം പ്രദേശത്തെ ജനങ്ങളുടെ ശോഭനമായ ഭാവി കൂടി വിഭാവനം ചെയ്യുന്നുണ്ട്. പൊന്നാനിയിലെ ഫിഷിംഗ് ഹാര്‍ബരും നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും ലക്ഷ്യമിട്ടുള്ള പദ്ധതി മറ്റേതു പദ്ധതികളെക്കാളുമേറെസംസ്ഥാനത്തിന് ഗുണം ചെയ്യും .

വിനോദ സഞ്ചാരം;


വിനോദ സഞ്ചാര രംഗത്ത് മലബാറിന്റെ ആസ്ഥാനമായി ഈ തീരദേശത്തെ മാറ്റാനുതകുന്ന പദ്ധതിയാണ് ചമ്രവട്ടത്ത് ഉദയം യെയ്യുന്നത്.ഒരു കിലോമീറ്റര് നീളത്തിലുള്ള അണക്കെട്ട് കാഴ്ച്ചക്കു ഏറെ ആസ്വദ്യമാകും .നിലവില്‍ ദിനേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന കൂട്ടായി അഴിമുഖം ഈ പദ്ധതിപ്രദേശത്തിന്റെ മൂന്നു കി .മീ മാത്രം അകലത്തിലാണ് .അഴിമുഖം ടൂറിസം വികസനത്തിന് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ വകയിരുത്തിയത് ചമ്രവട്ടം പദ്ധതിക്കും ഏറെ അനുഗുണമാകും . കൂടാതെ സര്‍ക്കാര്‍ പരിഗണനയിലുള്ള മലബാര്‍ ഗേറ്റ്വേ എന്ന പേരിലുള്ള നിളാ ടൂറിസം പദ്ധതിയും ചമ്രവട്ടം പദ്ധതിപ്രദേശത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. ചരിത്രപ്രസിദ്ധമായ തിരുനാവായയിലെ മാമാങ്കസ്മാരകങ്ങളും, നിളയിലെ മഞ്ചാടി തിരുത്തും , ത്രിമൂര്‍ത്തി സംഗമവും സംരക്ഷിച്ചു ജനാകര്‍ഷകമാക്കുകയാണ് നിളാ ടൂറിസം പദ്ധതിയുടെ ലക്ഷ്യം .





ചുരുക്കിചുരുക്കിപ്പറഞ്ഞാല് പടിഞ്ഞാറ് കൂട്ടായി അഴിമുഖം പദ്ധതിയും,കിഴക്ക് നിളാ ടൂറിസം പദ്ധതിയും ,വടക്കു പുറത്തൂര്‍ പക്ഷി സങ്കേതവും, തെക്കു ബിയ്യം കായലും ഇവയുടെയൊക്കെ മദ്ധ്യത്തില്‍ ചമ്രവട്ടം രഗുലെടര്‍ കം ബ്രിഡ്ജ് പദ്ധതിയും .ഈ പ്രദേശത്തെയാകെ രാജ്യത്തെ തന്നെ ടൂറിസം ഭൂപടത്തില്‍മുഖ്യസ്ഥാനം ലഭിക്കാന്‍ ഇനി ഏറെ വേണോ? .



പരിസ്ഥിധി

അശാസ്ത്രീയമായ മണലെടുപ്പും മറ്റു അതിക്രമങ്ങളും മൂലം വറ്റി വരണ്ട നിളയില്‍ അവശേഷിക്കുന്ന ജലസമ്പത്ത് അണകെട്ടി നിര്‍ത്തുകവഴി മലയാളത്തിന്റെ യശസ്സുയര്‍ത്തിയ നിളാനദിയുടെ തിരിച്ചുപോക്കിന് കളമൊരുക്കുകയാണ് ചെയ്യുന്നത്.പ്രദേശത്തെ വരണ്ടുണങ്ങിയ നിലങ്ങളില്‍ ഈര്‍പ്പം നില നിര്‍ത്താനും അത് വഴി ശേഷിക്കുന്ന തരിശു ഭൂമികളിലെങ്കിലും ഹരിതക്കാഴ്ച തിരിച്ചുകൊണ്ടു വരാനും സാധിക്കും.നിളാ നദിയുടെ പരിതാപകരമായ അവസ്ഥക്ക് കാരണമായ മണല്‍വാരലിനു ഇതു തിരിച്ചടി ആകുന്നതിനാല്‍ പദ്ധതി പ്രദേശത്തെയെന്കിലുംപുഴയുടെ സംരക്ഷണത്തിനു ഈ പദ്ധതി വഴി തുറക്കും.


വൈകിയാണെങ്കിലും പദ്ധതിയുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിച്ച്ചവര്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനും നിര്‍ണായകമായ സംഭാവനയാണ്‌ നല്‍കിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഓര്‍മ്മയിലെ വിവാഹം

ഓര്‍മ്മകള്‍ കൊണ്ടൊരു കൊട്ടാരംകെട്ടി
ഒരു നെടുവീര്‍പ്പുകൊണ്ടതില്‍ കട്ടിലുംകൂട്ടി
ഒമാനയെയെന്‍ ചാരെക്കിടത്തി
ഓമനിക്കാന്‍ ഞാനും കൂട്ടിരുന്നു


ഓരിയിടുന്നോരോഓര്‍മ്മകള്‍ മാത്രമായ്‌
ഓര്‍ക്കുന്നു ഞാനെന്‍ വിവാഹനാളുകള്‍
പോയവര്‍ഷമൊരു പേക്കിനാവെന്നപോല്‍
മനോമുകരത്തില്‍ മുഴങ്ങുന്നു ഇന്നും


കേള്‍ക്കാന്‍ കൊതിച്ചൊരു ഇഷ്ടഗാനമെന്നപോല്‍
കാത്തിരുന്നു കിട്ടീ ചുട്ടി രണ്ടുമാസം
ഒന്നിനും തികയാതെ വന്നതിലെന്കിലും
എല്ലാം നടത്തി ഒരു ഫാസ്റ്റ്‌ ട്രാക്കെന്ന പോല്‍


കണ്ടില്ലെന്‍ നാരിയെ കണ്‍കുളിര്‍ക്കെ
കണ്ടു കാണില്ലവളെന്നെയുംമുഴുക്കെ
ഇമ വെട്ടിയ നേരം കൊണ്ടവധിയും തീര്‍ന്നു
തിരിച്ചെത്തി ഞാന്‍ വീണ്ടുമീ മരുപ്പറമ്പില്‍


കാലം നാട്ടിയ നോക്ക് കുത്തിയെന്നപോല്‍്
കഴിയുന്നു ഞാനുമെന്‍ വിധിയെപ്പഴിച്ച്
ഓര്‍മ്മകള്‍ പണിതൊരു കൊട്ടാരക്കോട്ടയില്
അകലേവരുന്നൊരു വധിയും കാത്തു .

2009, ജൂലൈ 22, ബുധനാഴ്‌ച

മരണം മണക്കുന്ന റെയില്‍പാളങ്ങള്‍ ; (വാഗണ്‍ ട്രാജഡി ഒരുപുനര്‍വായന )



കൂടെ പഠിച്ച ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചു കണ്ടുമുട്ടിയപ്പോൾ സംസാരിച്ചു നിന്നു നേരം പോയതറിഞ്ഞില്ല പിന്നെ ഓടിക്കിതച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഉദ്ദേശിച്ച വണ്ടി സ്റ്റേഷന്‍ വിട്ടു പോയിരുന്നു .കോഴിക്കൊട്ടെക്കിനി അടുത്ത ട്രെയിന്‍ വരാന്‍ ഒരു മണിക്കൂറോളം കാത്തിരിക്കണം ;വയ്കിയാണ് ഓടുന്നതെന്കില്‍ പിന്നെ ആ സമയംകൂടി വേറെയും .

എങ്കിലും ബസ്സിലുള്ള മുഷിഞ്ഞ യാത്രമടിച്ചുഅടുത്ത ട്രെയിനും കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .

സമയം സന്ധ്യയാകാരായിരിക്കുന്നു ,ഞായരാഴ്ച്ചയായതുകൊണ്ടായിരിക്കാം അധികം ജനത്തിരക്കൊന്നും ഇന്നനുഭവപ്പെടുന്നില്ല . മലപ്പുറം ജില്ലയിലെ പ്രധാന റയില്‍വേ സ്റ്റേഷന്‍ ആയതുകൊണ്ടുതന്നെ ആള്തിരക്കൊഴിഞ്ഞ നേരം ഇവിടെ നന്നേ കുറവാണ് .തൊട്ടടുത്ത്‌കണ്ട ഒരു കൊണ്ക്രീറ്റ്‌ ബെഞ്ചില്‍ അല്‍പ്പനേരം ഇരിക്കാമെന്ന് തീരുമാനിച്ചു .

ഗള്‍ഫില്‍നിന്നും അവധിക്കു നാടിലെത്തിയ പ്രവാസിയുടെ തിരക്കുകളില്‍നിന്നും തിരക്കുകളിലെക്കുള്ള യാത്രകള്‍ക്കിടയില്‍ ലഭിച്ച ഒരു ഇടവേളയായിരുന്നു എന്നെ സംബന്ധിച്ചു ആ ബെഞ്ചില്‍ ഇരിക്കാന്‍ കിട്ടിയ സമയം .മനസ്സിനെ അല്‍പ്പനേരം അതിന്റെ പാട്ടിനു വിടാന്‍ തീരുമാനിച്ചു .എങ്ങുനിന്നോ എത്തിയ ഒരു ഇളംകാറ്റു പരിസരമാകെ അല്‍പനേരം ചുറ്റിക്കറങ്ങി എവിടെയോ പോയ് മറഞ്ഞു .ആ ഇളം കാറ്റിനു എന്നോട് എന്തൊക്കെയോ പറയാനുണ്ടായിരുന്നത് പോലെ എനിക്ക് തോന്നി . ആതോന്നാല്‍ തിരൂരിന്റെ ഭൂതകാല ഒര്മാകളിലെക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോയത് .പിന്നെ ആ ദുരന്ത ഓര്‍മ്മകള്‍ എനിക്ക് ചുറ്റിലും ഒരു ശക്തമായ വലയം തീര്‍ക്കുകയായിരുന്നു . മുന്‍പും ദിനേനയെന്നോണം യാത്ര ചെയ്യാറുള്ള റയില്‍വേസ്ടെഷനായിരുന്നിട്ടും ഇത്തരത്തിലുള്ള ഒരുഅനുഭവം ഇതാദ്യമാനെന്നുതോന്നുന്നു .

വര്‍ഷങ്ങള്‍ക്കു മുന്പ് ഈ റയില്‍വേസ്റ്റേഷന്‍ കണ്ടു ഞെട്ടിവിറച്ച വാഗണ്‍ ട്രാജെടി ദുരന്തം ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും മറന്നിരുന്നു .മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടും പുസ്തകത്താളുകളില്‍എവിടെയൊക്കെയോ വായിച്ചും മനസ്സില്‍എങ്ങോതങ്ങിനില്‍ക്കുന്ന ക്ലാവ്പിടിച്ച ഓര്‍മകളുടെ ഒരുപുനര്‍വായനക്ക് അവസരമോരുക്കിയിരിക്കയാണ് ഈഇടനാഴിയിലെ അല്‍പ്പനേരം .

മറക്കാന്‍ പാടില്ലാത്തത് ; എന്നെപ്പോലെ ഒരു തിരൂരുകാരന്‍ പ്രത്യേകിച്ചും മനസ്സിന്റെ വിങ്ങുന്ന ഓര്‍മയായി കൊണ്ടു നടക്കേണ്ട ഈ ദുരന്ത സത്യത്തിന്റെ ഒരു തനിയാവര്‍ത്തനം മനസ്സില്‍ മുഴങ്ങിക്കെള്‍ക്കുകയാണ്.വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും തിരൂര്‍ റെയില്‍വേ സ്ടെഷനും പരിസരവും ആ വിരങ്ങളിപ്പില്‍ നിന്നും ഇന്നും മുക്തമായിട്ടില്ല .വിസ്മൃതിയുടെ പിന്നാംപുറത്തേക്ക് മനസ്സിനെ അലയാനനുവതിക്കുന്ന ഇവ്ടെയെത്തുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണിത് .

കാലമുള്ളെടത്തോളം കാലമത്രയും ഇന്ത്യ ചരിത്രത്തിന്റെ പ്രധാന താളുകളില്‍ ഇടം നെടെണ്ടിയിരുന്ന വാഗണ്‍ ട്രജെടി കാലത്തിന്റെ കുത്തൊഴുക്കില്‍ ചരിത്രങ്ങളില്‍നിന്നു പടിയിറങ്ങുന്ന ഖേദകരമായ കാഴ്ചയാണിന്നു കാണാന്‍ കഴിയുന്നത്‌ .

ചരിത്രങ്ങളില്‍നിന്നു അടര്‍ത്തിമാട്ടന്‍ എത്ര ശ്രമിച്ചാലും യഥാര്‍ത്ഥ രാജ്യസ്നെഹികലുദെ മനസ്സില്‍ എന്നും നീറുന്ന ഓര്‍മയായി അവശേഷിക്കുന്ന ഈ സംഭവം നടന്നത് 1921നവംബര്‍ 20 നാണ് .
സംഭവം നടന്ന നാട്ടുകാരനായിരുന്നിട്ടുപോലും ഇതേക്കുറിച്ച് വിസ്മ്രുതനായ എന്നെക്കുറിച്ചു പരിതപിക്കാന്‍ മനസ്സിനെ അല്‍പ്പനേരം തിരികെ വിളിച്ചു ;വീണ്ടും ആ ദുരന്തമുക്ത്തെക്ക് .

തുറന്ന സത്യങ്ങളെ നമ്മള്‍ പലപ്പോഴും പകല്‍ വെളിച്ചത്തോട് ഉപമിക്കാരുന്ടെന്കിലും അന്നത്തെ പകല്‍ ഇതിന് വിരുദ്ധമായിരുന്നത്രേ .പൂര്‍ണ സുര്യഗ്രഹന ദിവസംപോലെ എങ്ങും ഇരുണ്ട അന്തരീക്ഷം .അങ്ങ് ദൂരെനിന്നു ഒരു വണ്ടിയുടെ ചൂളംവിളികേട്ടു റയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുകയായിരുന്ന മലബാര്‍ കലക്ടര്‍ തോമസും ഉയര്ന്ന ഉധ്യോകസ്തരും സടകുടഞ്ഞുഎഴുന്നേറ്റു നാലുപാടും പരക്കം പായുകയാണ് . എം .എസ .എം..എല്‍വി 1711 എന്ന ചരക്കു വണ്ടി അല്പ്പനിമിശങ്ങല്‍ക്കകം സ്റ്റേഷനില്‍ വന്നുനിന്നു .വാഗണ്‍ എത്തിയതോടെ പരിസരമാകെ അസഹ്യമായ ദുര്‍ഘന്ധത്താല്‍ മുഴുകിയിരുന്നു .വ്വായുംമൂക്കും പൊത്തിപ്പിടിച്ചു വാഗണ്‍ തുരന്നുനോക്കിയ കിരാതരായ ഉധ്യൊഗസ്തര്പൊലുമ് എന്ത്ചെയ്യണമെന്നറിയാതെ അന്തംവിട്ടുനിന്നു .കുടുസ്സായ വാഗണില്‍ കുമിഞ്ഞുകൂടിയനിലയില്‍ എഴുപതോളം മൃതശരീരങ്ങള്‍. കണ്ടുനില്‍ക്കുന്ന ആരുടേയും സമനില തെറ്റുന്ന അവസ്ഥ .

ജന്മനാട്ടില്‍ അടിമകള്‍ കണക്കെ ജീവിക്കേണ്ടിവന്ന കാരണത്താല്‍ പാരതന്ത്ര്യത്തിന്റെ അടിമച്ചങ്ങല എന്നെന്നേക്കുമായി പൊട്ടിചെറിയുന്നതിനുവേണ്ടി സംഖടിച്ച്ചതിന്റെ പേരിലാണ് ഈ ദുരന്തം ഇവരെത്തെടിയെത്തിയതെന്നത് ഈ വേദന തലമുരകളിലാകെ ലയിച്ചു ചേരുകയാണ് .

ചെയ്യാത്തകുറ്റങ്ങളുടെകാരണംചുമത്തിമാസങ്ങളും വര്‍ഷങ്ങളും ജയിലുകളില്‍ നരകയാതനയനുഭവിച്ചു ജീവിതം അത്യന്തം അസഹിനീയമായി അനുഭവപ്പെട്ടിരുന്ന പാവങ്ങലെയാണ് ഈ കൊടും ക്രൂരതക്ക് ഇരയാക്കിയാക്കിയതെന്നോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇതിനെക്കാട്ടിലും കറുത്ത ഏടുകള്‍ വേരെയുണ്ടാവുമോ എന്ന് സംശയം ജനിക്കുക സ്വാഭാവികം .

കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായി കഴിഞ്ഞ ദിവസം ഇതേ സറ്റെഷനില്നിന്നാണ് ഇവരെ ഈ ചരക്കു വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയത് .മാസങ്ങളായുള്ള ജയിലുകളിലെ യാതനമൂലം ഏറെ അവശരായിരുന്നവരെ കുടുസ്സായ വാഗണില്‍ കുത്തിനിറച്ച് കയറ്റാന്‍ വെള്ളക്കാരുടെ കിന്കരന്മാര്‍ക്ക് അധികം പാടുപെടേണ്ടി വന്നിട്ടുണ്ടാവില്ല . അമ്പതു പേര്‍ക്കുപോലും നിന്നു തിരിയാന്‍ ഇടമില്ലാത്തവാഗണില്‍ നൂറോളംപേരെ കുത്തിനിറച്ച അവസ്ഥക്ക് വിവരനാതീതമെന്നവാക്കിനു എത്രമാത്രം പരിമിതി? ശ്വാസംകിട്ടാതെ പരസ്പരം വിയര്‍പ്പും മൂത്രവും കുടിച്ചു നിരര്‍ത്തമായ ആശ്വാസമെന്കിലും കണ്ടെത്താന്‍ കയ്നീട്ടിയതും ,ശ്വാസം കിട്ടാതെവന്നപ്പോള്‍ ആശ്വാസത്തിനായി നടത്തിയ അലമുറകൽ വനരോദനമായതും മരണത്തില്‍നിന്നു കഷ്ടിച്ച് രക്ഷപെട്ട ചിലര്‍ ചരിത്രത്താളുകളില്‍ അനുസ്മരിക്കുന്നുണ്ട് .




കൊയംബതൂരിലെക്കുള്ള വഴിമധ്യേ പോത്തന്നൂരില്‍ എത്തിയപ്പോള്‍ത്തന്നെ പകുതിയിലധികം പേരും മരണത്തിന്റെ രുചിയരിഞ്ഞിരുന്നു .മരിച്ചവരുടെ ജഡങ്ങള്‍ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റേഷന്‍മാസ്റര്‍ വിസമ്മതിച്ചതുമൂലം പ്രാണവായു അവശേഷിക്കുന്നവരെ കോയമ്പത്തൂരിലെ ആശുപത്രിയിലാക്കി എഴുപതോളംപേരുടെ മൃതദേഹങ്ങലുമായി തിരൂരിലേക്ക്തന്നെ തിരിക്കുകയായിരുന്നു ആ മരണവണ്ടി . മൃത ശരീരങ്ങളുമായി വണ്ടി തിരൂരിലെക്കുതന്നെ തിരിച്ചുവരുന്നുണ്ടെന്ന്അറിഞ്ഞു കാത്തുനില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍പോലും വാഗണ്‍ തുറന്നപ്പോള്‍ എന്ത് ചെയ്യണമെന്നുഅറിയാതെ ഏറെനേരംഅമ്പരന്നുനിന്നത്രേ .




ബ്രിട്ടീഷുകാരുടെ കിരാതഭരണം അതിന്റെ ഉച്ചസ്ഥായിയില്‍നില്‍ക്കുന്ന സമയമായതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍തയ്യാരായിരുന്നവര്പോലുംരംഗത്തെത്താന്‍വിസമ്മതിച്ച അവസ്ഥ .അവസാനംകലക്ടര്‍ തിരൂരിലെ നാട്ടുകാരണവരുമായി നടത്തിയചര്‍ച്ചക്കൊടുവില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുവരെ നാട്ടുകാര്‍ക്കെതിരില്‍ ഒരുനടപടിയുംഉണ്ടാകില്ലെന്ന് ഉറപ്പുലഭിച്ചു .ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തെത്തി മൃതദേഹങ്ങള്‍ ഓരോന്നായി വണ്ടിയില്‍നിന്നും പുറത്തെടുത്തു പ്ലാട്ഫോമില്‍ നിരത്തിക്കിടത്തി പിന്നീട് വീരോചിതമായി സംസ്കാരച്ചടങ്ങുകള്‍നടത്തി .കൂലിത്തൊഴിലാളികളും നിരപരാധികളുമായ എഴുപതോളം പേരുടെ മയ്യിത്തുകള്‍ പ്ലാറ്റ്‌ഫോമില്‍ നിരത്തിക്കിടത്തിയരംഗം അത്കണ്ടുനിന്നവരുടെമനസ്സില്‍ മരണംവരെയുള്ളമങ്ങാത്ത കാഴ്ചയായിരുന്നു. ദുര്‍ഗന്ധംഅവഗണിച്ച് അഴുകിയമൃതദേഹങ്ങള്‍ വീരോചിതമായി സംസ്കരിക്കാന്‍മുന്നിട്ടിറങ്ങിയ പരിസരവാസികള്‍ ?എത്രപുന്യവാന്മാര്‍ .രക്തസാക്ഷികള്‍ അനുഭവിച്ച മഹാത്യാഗത്തിന്റെ പരിണിതഫലം സ്വാതന്ത്ര്യം എന്നപേരില്‍ ഓശാരംപറ്റുന്നനമ്മള്‍ക്ക് അവരുടെചരിത്രം ഓര്‍ക്കാന്‍ പോലും സമയമില്ലാത്ത ദുരവസ്ഥയെ സ്വയംപഴിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍? മുസ്ലിംകളായിരുന്ന അമ്പത്തിരണ്ടുപേരില്‍ നാല്പ്പത്തിനാല് പേര്‍കൊരങ്ങത്തുജുമാമസ്ജിദ്‌ഖബര്സ്ഥാനിലും എട്ടു പേര്‍ കൊട്ട് പള്ളിഖബര്സ്ഥാനിലും ആണ് അന്ദ്യ വിശ്രമം കൊള്ളുന്നത്‌.അമുസ്ലിംകലായിരുന്ന നാലുപേരെ അധികം അകലെയല്ലാത്ത മുത്തുരിലും മറവുചെയ്തു .




റയില്‍വേ സ്റ്റേഷനില്‍നിന്നും വിളിപ്പാടകലത്തിലുള്ള വാഗണ്‍ ട്രാജഡി രക്തസാക്ഷികള്‍ നിദ്ര കൊള്ളുന്ന കൊരങ്ങത്തു മസ്ജിതില്‍നിന്നും മഗരിബുബാങ്കിന്റെഅലയൊലികള്‍ കര്‍ണാപുടത്തില്‍ ഒരു തേങ്ങലായി പതിച്ച്ചപ്പോഴാണ് ഉറക്കത്തില്‍നിന്നെന്നപോലെ തിരൂരിന്റെ ഗതകാല സ്മരണകളില്‍നിന്നും ഞാന്‍ഞെട്ടിയുണര്‍ന്നത്.കൊരങ്ങത്തു പള്ളിയില്‍നിന്നുയരുന്ന ബാങ്കൊലികള്‍ക്കുപോലും ഇന്നും ഒരു വിലാപഗാനത്തിന്റെ ധ്വനി .



അങ്ങിങ്ങായി ഇരുന്നിരുന്ന ആളുകളൊക്കെ എഴുന്നേറ്റു പ്ലാറ്റ്‌ ഫോമിലേക്ക് നീങ്ങുന്നത്‌ ട്രെയിന്‍ വരാരായെന്നതിനുള്ള സൂചനയാണെന്ന് തോന്നുന്നു.മനസ്സിലെ തുരുമ്പിച്ചഓര്‍മ്മകള്‍ അയവിറക്കാന്‍ കൂട്ടിരുന്ന കൊണ്ക്രീറ്റ്‌ ബെന്ജിനോട് വിടപറഞ്ഞു ഞാനുംഎഴുന്നേറ്റുനടന്നു .ഈ ബെന്ജിനും ഇവിടുത്തെ മണ്തരികള്‍്ക്കുമൊക്കെ ശബ്ദംമുണ്ടായിരുന്നെന്കില്‍ നമ്മളൊന്നും കേള്‍ക്കാത്ത വാഗണ്‍ ട്രജെടിയുടെയും സ്വാതന്ത്ര്യ സമരകാലത്തെ വിങ്ങുന്ന മറ്റു ഓര്‍മകളുടെയും എത്രയെത്ര കഥകള്‍ പരയാനുണ്ടാകുമായിരുന്നു .



താമസിയാതെ റെയില്‍വേ സ്ടെശനിലെ വണ്ടിഎത്താരായെന്നു അറിയിച്ചുകൊണ്ടുള്ള അനൌന്‍സ്‌ മുഴങ്ങി ,ഒട്ടുംവൈകാതെതന്നെ പ്രതീക്ഷിച്ചവണ്ടിയുംവന്നുനിന്നു ..നമ്മള്‍ വിസ്മ്രുതിയിലായാലും ചിലഓര്‍മ്മകള്‍ നമ്മെപിന്തുടര്‍ന്നുകൊണ്ടേയിരിക്കും .എത്ര ഓര്‍ത്താലും അധികമാകാത്ത വാഗണ്‍ ട്രാജഡയെപ്പോലെയുള്സംഭവങ്ങളുടെകാര്യംപിന്നെപറയേണ്ടതില്ലല്ലോ .ഒരുമണിക്കൂറിനുമീതെസമയം ഓര്‍മകളുടെ ഓളങ്ങള് ‍അലയടിച്ച്ചഎന്റെമനസ്സു ഇനിഇതെക്കുറിച്ച്വിസ്മ്രുതിയിലാകുമെന്നുതോന്നുന്നില്ല .ട്രയിനിലേക്ക്‌ കാലെടുത്തു വെക്കും മുന്‍പ് ഒരിക്കല്‍ക്കൂടി പ്ലാറ്റ്ഫോമിലെക്കൊന്നു തിരിഞ്ഞു നോക്കി. എഴുപതോളംവരുന്നപാവങ്ങളുടെ ചേതനയറ്റശരീരം നിരത്തിക്കിടത്തിയ ആ പ്ലാറ്റ് ഫോമിലേക്ക് . പെട്ടെന്ന്ഒരുവേള കണ്പുറത്തു ഇപ്പോഴും അവരവിടെ ഉള്ളതുപോലെ തോന്നി .ആ തോന്നല്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുംബഴേക്കും ട്രെയിന്‍എന്നെയുംവഹിച്ചു യാത്രആരംഭിച്ചിരുന്നു .
വാഗണ്‍ ട്രാജഡി രക്തസാക്ഷികള്‍ക്ക് പ്രണാമം .

2009, ജൂലൈ 17, വെള്ളിയാഴ്‌ച

നിളയുടെ ദുഃഖം



കരയല്ലെമക്കളെ കരയല്ലെമക്കളെ
കരയുന്നു കാണാന്‍കഴിയില്ല മക്കളെ
കരയല്ലെമക്കളെ കരയല്ലെമക്കളെ
കരയുന്ന കണ്ണുകള്‍ കണിയാണ് നിത്യം .
ഇനിയെത്ര കണ്ണുനീര്‍ കാണുവാനിനിയെന്‍ വിധി ?
ഇനിയെത്ര കാലം കഴിയുവാനിനിയെന്‍ വിധി ?

കൂടെക്കരയാന്‍ കണ്ണുനീരിനിയില്ല
ആര്‍ത്തട്ടഹസിക്കാന്‍ അലകളുമിന്നില്ല
മാമാങ്കത്തിന് സാക്ഷിയായി ഞാന്‍ ; ഒരു
മഹാകാലത്തിനും സാക്ഷി നിന്നു ഞാന്‍ .


ഒഴുകി വന്ന കാലമോര്‍ത്തു ചാരിതാര്‍ത്ഥ്യം
ഇനി ഒഴുകില്ലതോര്‍്തോവേവലാതിയും .
ആരോട് പറയും ഞാനിനിയെന്‍ വ്യഥ ?
ആരാണ് കേള്‍ക്കാന്‍ ഇനിയിന്നെന്റെ ഗാഥ ?

കുടിനീരിനായ്‌ കേഴുന്ന മക്കളോടോ ?
കുടിനീര് വറ്റിച്ച പിതാക്കളൊടോ?
നിരാശരാക്കിയില്ല ഞാനിന്നോലമാരെയും
നിരാശ മാത്രമാനിന്നെനിക്ക് ബാക്കിയും .
തലമുറകള്‍ക്ക് തണലെകിഞ്ഞാന്‍
തന്നോള്മാകുന്നത്രയും

ഓര്‍ക്കുന്നു ഞാനിന്നേന്‍ പ്രതാപകാലം
ബാല്യമായിരുന്നെനിക്കന്നുമുതലെന്നും
മറക്കില്ല പുല്ലും പുഷ്പാതിഗണ്ങ്ങളതൊരിക്കലും
മറക്കില്ല കഴിഞ്ഞു പോയൊരു തലമുറ്യുമാക്കഥ
പാലും തേനും പഞാമൃതവും തുടങ്ങി
ചോതിച്ചതെല്ലാം നല്കിയന്നവര്‍ക്ക് ഞാന്‍
അതിര് ലങ്ഖിച്ചില്ലവര് ആര്‍ത്തിയും കൂട്ടിയില്ല
തിരിചെനിക്കവരും തന്നു സ്നേഹം വേണ്ടുവോള്മത്രയും

കാലത്തിനെക്കാലന്‍ വരിക്കുവോളമെന്നും
സമൃദ്ധി വള്യിക്കലായിരുന്നെന് ദൌത്യം
കണ്ണില്ലാത്തൊരു കാലത്തുകാര്‍ വന്നതിനിടെ
കണ്ണില്‍ ക്കണ്ടാതെല്ലാം കാല്‍ക്കീഴിലാക്കി മെതിച്ചുപോയ്
മൂകസാക്ഷിയായ്‌ ഞാനും പെട്ടവര്‍ക്ക് മുന്നിലായ്‌
പഞ്ഞെന്ദ്രിയങ്ങള്‍ പോത്തിഞാനെല്ലാം സഹിച്ചു

പിന്നോട്ട് നോക്കി ശീലമില്ലാത്തവര്‍
മുന്‍പോട്ടു നോക്കാന്‍ കാഴ്ചയില്ലാത്തവര്‍
എല്ലാം തുലച്ചിന്നെല്ലാം തളച്ചു
ഒന്നും ബാക്കിയില്ലിനി നല്കാനോട്ടുമേ
എന്നിലെന്നല്ലിനിയൊന്നിലും തധയുവ

എങ്ങനെ മാറ്റും ഞാനിനിയിക്കരച്ചില്‍
എങ്ങനെ കാണുമീ മക്കള്‍തന്‍ നൊമ്പരം
കാലമേ കനിയുക കാത്തുനില്‍ക്കാതെ
കാലത്തിന്‍ കയ്കളാലെനിക്കുമൊരു
ദയാവധം

2009, ജൂലൈ 14, ചൊവ്വാഴ്ച

നീ വരുന്നതും കാത്ത് (കവിത)


അറബിക്കടലിന്നലകള്‍കടന്നു ,നീല നിലാവ്
നീരാടും നാട്ടിലത്തി .
ഈന്തപ്പനക്കാട്ടില്‍കുടിലുകെട്ടി ,സന്ധ്യതന്‍ സാന്ദ്വനമേല്ക്കവേ
നടന്നകന്ന യെന്‍പ്രിയസഖിയെതേടി, നിദ്രയെ ഉറക്കിക്കിടത്തി -
ഞാനിന്നും കാത്തിരിക്കുന്നു
നോവുന്ന മനമോടെയെന്കിലും സുസ്മിതം
സ്മിതേ നീ വരുന്നതും കാത്തു .

നീയുള്ള പകലുകള്‍ക്ക്‌ നിലാവിന്‍റെ നിറമായിരുന്നു
രാവിനന്നെത്ര സുഖമായിരുന്നു
പകലുകളുടെ ദയ്ര്ഘ്യവും ജോലിയുടെ കാഢിന്യവും
ഞാനിന്നനുഭവിച്ചു തീര്‍ക്കുന്നു
പ്രിയേ നിന്നസാന്നിധ്യത്തില്‍ ഇരുളിന്‍ ഭയാനകത
എന്നെ വരിഞ്ഞു മുറുക്കുന്നു
നീയുള്ള സന്ധ്യകള്തന്‍ സാന്ത്വനമോര്‍ക്കുമ്പോള്‍
ഞാന്‍ സന്കടക്കടലിന്നാഴമള്ക്കുന്നു
അനിഷ്ടമായതൊന്നും ഞാനിന്നോളം ചെയ്തില്ല
ഞാനരുതെന്നു പറഞ്ഞതൊന്നും നീ തിരിച്ചും അതുപോല്‍
ഇന്നോളം നമ്മള്‍ പിണങ്ങിയുമില്ല യെനിട്ടു
മൊരുവാക്ക് പറയാതെന്തേ നീ നടന്നകന്നു പോയ് ?
നീ പോയ വഴികളിലെന്‍ കണ്ണിനെ പായിച്ചു
നിദ്രയെ യതിന്‍ പാട്ടിനുവിട്ടു ഞാന്‍
ഇന്നും കാത്തിരിക്കുന്നു . അലമാലകള്‍
മനസിലോതുക്കിയന്കിലും സുസ്മിതം ,
സ്മിതെ നിന്‍ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച്

നീയുള്ള നാളുകളില്‍ പ്രവാസത്തിന്‍
പ്രതിബന്ധമെനിക്കന്യമായിരുന്നു
നാടു, കുടുംബം, കൂടുകാരെന്നൊക്കെ അലസത
യെന്നോടാവലതിപ്പെടുമ്പോള്‍ നീയതിനെല്ലാം
ആശ്വാസമായിരുന്നു .മണല്‍ക്കാട്ടിലെ
ചുട്ടുപൊള്ളും വെയിലിനും
കാടിന്യമേറിയ കുളിരിലുമുപരി നിന്‍
സമീപനങ്ങളെന്‍ മനം നിറച്ചിരുന്നു
ഓരോന്നോരോന്നായി പ്രവാസത്തിന്‍ തീക്ഷ്ണത
ഞാനിന്നെന്‍ ചുമലില്‍ ചുമക്കുന്നു .
പതറാത്ത പകലുകലില്ല പരതാത്ത പാതിരയുമില്ല
എങ്കിലും ഞാന്‍ നിനച്ചിരിക്കുന്നു സുസ്മിതം ,
സ്മിതെ നീയെന്നെന്കിലും വരുന്നതും കാത്ത് .